കാസർകോട്> വിദ്യാർഥികളെയും കാമ്പസിനെയും മൊത്തത്തിൽ അപഹസിച്ച കാസർകോട് ഗവ. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. രമയുടെ നടപടിക്കെതിരെ പിടിഎയും രംഗത്ത്. രമക്കെതിരെ കർശന നിയമന നടപടി വേണമെന്ന് തിങ്കളാഴ്ച കാമ്പസിൽ ചേർന്ന പിടിഎ യോഗം ആവശ്യപ്പെട്ടു.
മുൻ പ്രിൻസിപ്പാളിന്റെ പ്രസ്താവന വിദ്യാർഥികൾക്ക് ഏറെ മോശം ഉണ്ടാക്കി. ഇതിന് നടപടിയെടുക്കണം. വിദ്യാർഥികളെ കുറിച്ച് അവർ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അറിയില്ല. പിടിഎ യോഗത്തിൽ ഇതുവരെ ഉന്നയിക്കാത്ത കാര്യങ്ങളാണ് ഡോ. രമ സ്വകാര്യ യൂട്യൂബ് ചാനലിൽ ഉന്നയിച്ചതെന്നും പിടിഎ വൈസ് പ്രസിഡന്റ് അർജുനൻ തായലങ്ങാടി പറഞ്ഞു.കാമ്പസിലെ പ്രശ്നങ്ങളെ തുടർന്നാണ് അടിയന്തിരമായി തിങ്കളാഴ്ച പിടിഎ യോഗം വിളിച്ചത്. പിടിഎ പ്രസിഡന്റായ പ്രിൻസിപ്പൽ രമ യോഗത്തിൽ ഹാജരായില്ല.