മൂടാടി: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി-സോൺ കലോത്സവത്തിൽ ഒപ്പന, കോൽക്കളി മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച് മൂടാടി മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മുന്നേറ്റം നടത്തി. ഒപ്പനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കോൽക്കളി മത്സരത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും
നേടിയ മലബാർ കോളേജ് മികച്ച പ്രകടനം കാഴ്ചവെച്ചു.
മാപ്പിള തനിമയോടെ അവതരിപ്പിച്ച മലബാർ കോളജിൻ്റെ ഒപ്പന, കോൽക്കളി ടീമുകൾ ഇനി ഇൻ്റർസോണിൽ മാറ്റുരയ്ക്കും. സമീൽ. എൻ, മുഹമ്മദ് അഷാബ്. കെ, മുഹമ്മദ് സലാം. പി. ടി, സബിത് അബ്ദുൽ റസാഖ് എന്നിവരടങ്ങിയ സംഘമാണ് കൊൽക്കളിയിൽ മികച്ച പ്രകടനത്തിനു അർഹരായത്.
പ്രശസ്ത പരിശീലകനായ മുനീർ തലശ്ശേരിയാണ് ഒപ്പന ടീമിനെ പരിശീലിപ്പിച്ചത്. പരിചയ സമ്പന്നരായ അബ്ദുൽ ജലീൽ കൊയിലാണ്ടി, മുഹമ്മദ് ഫാസിൽ, ഫാരിസ് എന്നിവരാണ് കോൽക്കളി ടീമിൻ്റെ വിജയശിൽപികൾ.