കാപ്പാട് തീരദേശ റോഡിന്റെ ശോചനീയാവസ്ഥ; എംഎൽഎ യുടെയും മന്ത്രിയുടെയും പ്രസ്താവനകൾ ജനങ്ങളെ കബളിപ്പിക്കാൻ: ബിജെപി കൊയിലാണ്ടി കമ്മറ്റി

news image
Oct 6, 2023, 4:07 pm GMT+0000 payyolionline.in
കാപ്പാട്: കാപ്പാട് കടപ്പുറത്ത്  വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ട വലിയ കുഴിയുടെയും തീരദേശ റോഡിന്റെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട് എംഎൽഎ യുടേയും ജല വിഭവ വകുപ്പ് മന്ത്രി റോഷിന്റെ അഗസ്റ്റിന്റെയും പ്രസ്താവനകൾ വിശ്വസനീയമല്ല എന്ന് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റി ആരോപിച്ചു.   കാപ്പാട് റോഡ് പൂർണമായി തകർന്നിട്ടും ഒന്നു ചെയ്യാൻ സാധിക്കാത്തതിന്റെ ജാള്യത മറക്കാനാണ് എം എൽ എ
പരസ്പര വിരുദ്ധമായ പ്രസ്താവനകൾ ഇറക്കി കൊണ്ടിരിക്കുന്നത്. എം എൽ എ
പറയുന്നത് വിശ്വസനീയമാണെങ്കിൽ രണ്ടര വർഷങ്ങൾക്ക് മുൻപ് പൊതുമരാമത്ത് വകുപ്പ് മന്ത്രി കാപ്പാട് എത്തി പ്രഖ്യാപിച്ചു പോയ പ്രഖ്യാപനങ്ങൾ നടപ്പാകേണ്ടതായിരുന്നു. നാഷനൽ സെന്റർ ഫോർ കോസ്റ്റൽ  റിസർച്ചിന്റെ പേര് പറഞ്ഞ് ബോധ പൂർവ്വം പ്രവർത്തി വൈകിപ്പിച്ചതാണ്. തീരദേശ റോഡിന്റെ പ്രവർത്തി എന്ന് തൊടങ്ങും എന്ന് പറയാതെ മന്ത്രിയുടെ പ്രസ്താവനകൾ പാവപ്പെട്ട മത്സ്യ തൊഴിലാളികളെയും തീരദേശ വാസികളെയും വഞ്ചിക്കല്ലാണെന്ന് ബിജെപി കൊയിലാണ്ടി മണ്ഡലം ആരോപിച്ചു .
ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോഴിക്കോട് ജില്ല ട്രഷറർ വി.കെ ജയൻ , സംസ്ഥാന കൗൺസിൽ അംഗം വായനാരി വിനോദ്, മണ്ഡലം ജന സെക്രട്ടറിമാരായ കെ.വി സുരേഷ്, അഡ്വ എവി നിധിൻ , ജില്ല കമ്മറ്റി അംഗം അഡ്വ വി.സത്യൻ, ഒ മാധവൻ, വി.കെ മുകുന്ദൻ  ടി.പി പ്രീജിത്ത്, രവി വല്ലത്ത്, കെ.പി.എൽ മനോജ് എന്നിവർ സംസാരിച്ചു. നിധിൻ , ജില്ല കമ്മറ്റി അംഗം അഡ്വ വി.സത്യൻ, ഒ മാധവൻ, വി.കെ മുകുന്ദൻ  ടി.പി പ്രീജിത്ത്, രവി വല്ലത്ത്,കെ.പി.എൽ മനോജ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe