കൊയിലാണ്ടി: കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് കാപ്പാട് തീരം. എന്നാൽ തുടർച്ചയായ കടലാക്രമണത്തിൽ കടുത്ത നാശം നേരിടുകയാണ് കാപ്പാട് തീരം. തീരത്തെ സംരക്ഷിക്കുന്നതിനായി കടൽഭിത്തിയുടെ പുനർനിർമാണത്തിന് 2024- 25 വർഷത്തെ സംസ്ഥാന ബജറ്റിൽ 6 കോടി രൂപ അനുവദിച്ചിരുന്നു.
ഇതിൻ്റെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു . തുടർന്ന് ഇപ്പോൾ സാങ്കേതിക അനുമതി ലഭിച്ചിരിക്കുകയാണ് . പ്രവർത്തി ടെൻഡർ നടപടികളിലേക്ക് കടന്നു. നടപടികൾ പൂർത്തീകരിച്ച് രണ്ട് മാസത്തിനകം പ്രവൃത്തി ആരംഭിക്കാനാവും . കേരളത്തിലെ ശക്തമായ കടലാക്രമണം നേരിടുന്ന 10 ഹോട്ട്സ്പോട്ടുകളിൽ ഒന്നാണ് കാപ്പാട്.
നേരത്തെ പ്രദേശത്ത് എൻസിസി ആർന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ ഭാഗമായി സമർപ്പിച്ച റിപ്പോർട്ട് സർക്കാരിന്റെ സജീവ പരിഗണനയിലുണ്ട് . കടൽഭിത്തി പുനർ നിർമ്മിക്കുന്നതോടെ കാപ്പാട് കൊയിലാണ്ടി റോഡിന്റെ ശോചനീയാവസ്ഥയ്ക്കും ശാശ്വത പരിഹാരമാകും