കാണിക്ക സമർപ്പിച്ച 11 ഗ്രാം സ്വർണം അപഹരിച്ചു; ശബരിമലയിൽ ദേവസ്വം ജീവനക്കാരൻ വിജിലൻസ് പിടിയിൽ

news image
Jun 19, 2023, 2:06 am GMT+0000 payyolionline.in

പത്തനംതിട്ട: കാണിക്ക സമർപ്പിച്ച 11 ഗ്രാം സ്വർണം അപഹരിച്ച ശബരിമലയിൽ ദേവസ്വം ജീവനക്കാരൻ വിജിലൻസിന്‍റെ പിടിയിൽ. ഏറ്റുമാനൂർ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരൻ റെജികുമാർ ആണ് പിടിയിലായത്. മാസപൂജ വേളയിൽ ശബരിമലയിൽ ജോലിക്ക് എത്തിയതായിരുന്നു റെജികുമാർ. ദേവസ്വം വിജിലൻസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മിഥുനമാസ പൂജകള്‍ക്കായി കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്ന്ത്. തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരിയാണ് ക്ഷേത്ര ശ്രീകോവില്‍ തുറന്ന് ദീപം തെളിച്ചത്. അ‍ഞ്ച് ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി 20ന് രാത്രി നട അടയ്ക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe