നന്തി ബസാർ: വേലിയേറ്റത്തിൽ മുത്തായം കടപ്പുറത്ത് മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുവാൻ വേണ്ടി കരക്ക് കയറ്റി വെച്ച ഫൈബർ വള്ളവും എഞ്ചിനും കളളക്കടൽ പ്രതിഭാസത്തിൽ തകർന്നു .
വള്ളം ഉപയോഗിക്കുവാൻ പറ്റാത്ത രീതിയിൽ തകർന്നിട്ടുണ്ട്. ടി.പി. സ്വാലിക്കിൻ്റെ ‘ ടി .പി.മറിയാസ് എന്ന വള്ളമാണ് തകർന്നത്. കാലത്ത് കടലിൽ മത്സൃ ബന്ധനത്തിനായി കടപ്പുറത്തെത്തിയ തൊഴിലാളികൾ വള്ളം കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ വള്ളം തകർനിലയിൽ കണ്ടത്തുകയായിരുന്നു. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.