പയ്യോളി : റോഡിൽ നിന്ന് കിട്ടിയ രണ്ടര പവന്റെ സ്വര്‍ണം അവകാശിക്ക് തിരിച്ച് നൽകി അയനിക്കാട് സ്വദേശിനികള്‍ മാതൃകയായി. അയനിക്കാട് കമ്പിവളപ്പിൽ രാഖി, സുകന്യ എന്നിവരാണ് ഉടമയ്ക്ക് സ്വര്‍ണം തിരിച്ചു നൽകിയത്. നടുവണ്ണൂർ സ്വദേശി കാവിൽ ചെറുവത്ത് വീട്ടില്‍ കെ എം ശ്രീനിവാസന്‍റേതായിരുന്നു സ്വര്‍ണം. പയ്യോളി പൊലീസ് സ്റ്റേഷനിലെത്തി ശ്രീനിവാസന്‍ സ്വര്‍ണം ഏറ്റുവാങ്ങി.
