കലാമണ്ഡലത്തിലെ ആദ്യ മലയാളി നൃത്താധ്യാപകനായി ചുമതലയേറ്റ് ആർ.എൽ.വി. രാമകൃഷ്ണൻ

news image
Jan 16, 2025, 8:30 am GMT+0000 payyolionline.in

തൃശൂർ: ഭരതനാട്യം വിഭാഗം അസിസ്റ്റന്റ് പ്രഫസറായി ജോലിയിൽ പ്രവേശിച്ച് ആർ.എൽ.വി. രാമകൃഷ്ണൻ. കലാമണ്ഡലത്തിലെ ചരി​ത്രത്തിലെ ആദ്യ മലയാളി നൃത്താധ്യാപകനായാണ് അദ്ദേഹം ചരിത്രം കുറിച്ചിരിക്കുന്നത്.

ചുമതലയേറ്റതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

”വളരെയധികം സന്തോഷമുണ്ട്. കലാമണ്ഡലത്തിന്റെ ആരംഭസമയത്ത് ചെന്നൈയില്‍നിന്നുള്ള എ.ആര്‍.ആര്‍. ഭാസ്‌കര്‍, രാജരത്‌നം മാസ്റ്റര്‍ എന്നിവരായിരുന്നു നൃത്താധ്യാപകരായി ഉണ്ടായിരുന്നത്. അവര്‍ക്കുശേഷം നൃത്തവിഭാഗത്തില്‍ അധ്യാപകനായി ജോലി ലഭിക്കുക എന്നുള്ളത് സൗഭാഗ്യകരമായ കാര്യമായാണ് കാണുന്നത്”-ആർ.എൽ.വി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍.

1996 മുതല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ മോഹിനിയാട്ട കളരിയില്‍ പഠിച്ച അദ്ദേഹം നാല് വര്‍ഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കരസ്ഥമാക്കി. എം.ജി. യൂനിവേഴ്സിറ്റിയില്‍നിന്ന് എം.എ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായി. കേരള കലാമണ്ഡലത്തില്‍ നിന്ന് പെര്‍ഫോമിങ്ങ് ആര്‍ട്സില്‍ എം.ഫില്‍ ടോപ്പ് സ്‌കോറര്‍ ആയിരുന്ന രാമകൃഷ്ണന്‍ കലാമണ്ഡലത്തില്‍ നിന്നുതന്നെയാണ് പിഎച്ച്.ഡി. പൂര്‍ത്തിയാക്കിയത്. നെറ്റ് യോഗ്യത നേടിയിട്ടുണ്ട്. ദൂരദര്‍ശന്‍ കേന്ദ്രം എ ഗ്രേഡഡ് ആര്‍ട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 15 വര്‍ഷത്തിലധികമായി കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലും ആര്‍.എല്‍.വി കോളജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനമനുഷ്ഠിച്ചു. 2022-24 കാലയളവിലാണ് എം.എ ഭരതനാട്യപഠനം പൂര്‍ത്തിയാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe