കര്‍ണാടകത്തില്‍ വാഹനാപകടം: താമരശേരി സ്വദേശി മരിച്ചു

news image
Jun 19, 2023, 9:58 am GMT+0000 payyolionline.in

ബംഗളൂരു> കര്‍ണാടകത്തിലുണ്ടായ വാഹനാപകടത്തില്‍ താമരശേരി സ്വദേശി മരിച്ചു.ഗുണ്ടല്‍പ്പേട്ടിനടുത്ത് വച്ച് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

താമരശേരി പെരുമ്പളളി  സ്വദേശി സിപി ജംസിലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അന്‍ഷാദിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ അന്‍ഷാദിനെ ആദ്യം ഗുണ്ടല്‍പ്പേട്ടയിലെ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ചാമരാജനഗറിലെ ആശുപത്രിയിലേക്കും മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe