പയ്യോളി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ പയ്യോളിയെ സ്വദേശിയെ കാണാതായതായി പരാതി. സംഭവത്തില്‍ കരിപ്പൂര്‍ പോലീസ് അന്വേഷണം തുടങ്ങി. പയ്യോളി കീഴൂര്‍ ഐശ്വര്യയില്‍ കളരിയുള്ളതില്‍ കെ. രാമകൃഷ്ണന്റെ മകന് പ്രദീഷ് (45) നെയാണ് കാണാതായത്.
ഷാര്‍ജയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രദീഷ് ആരോടും പറയാതെ നാട്ടിലേക്കു വരികയായിരുന്നു. ഇത് വരെയായി വീട്ടില്‍ എത്തിയിട്ടില്ല. 22 നു രാത്രി കരിപ്പൂരില്‍ ഇറങ്ങിയ ശേഷം പാര്‍ക്കിങ് സ്ഥലത്ത് കൂടെ മാസ്ക് ധരിച്ച് പുറത്തേക്ക് നടന്ന് പോവുന്ന ദൃശ്യങ്ങളാണ് വിമാനത്താവളത്തിലെ സിസിടിവിയില്‍ പതിഞ്ഞത്. ഇത് സംബന്ധമായി പിതാവിന്റെ പരാതിയില്‍ കരിപ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.