കൊയിലാണ്ടി: കൊയിലാണ്ടി മുചുകുന്ന് റോഡിൽ വിയ്യൂർ വില്ലേജിലെഅട്ടവയലിൽ കനത്ത മഴയിൽ വീടുകൾ വെള്ളത്തിലായി. മൂന്നോളം വീടുകളാണ് വെള്ളത്തിലായത്. അട്ടവയലിൽ പ്രഭാകരൻ, ലീല അമൃത ഹൗസ് പുന്നക്കൽ, കുറ്റിയത്ത് താഴ ശശിധരൻ, തുടങ്ങിയവരുടെ വീടുകളാണ് വെള്ളത്തിലായത്.
കൂടാതെ 16 ഓളം വീടുകൾ ഭീഷണിയിലാണ്. മഴ ഇനിയും കനക്കുകയാണെങ്കിൽ വീടിനകത്തെക്കും വെള്ളം കയറുമെന്ന അവസ്ഥയിലാണ്.ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായുള്ള ഡ്രൈനേജിൻ്റെ അപാകമാണ് വെള്ളക്കെട്ടിനു കാരണം, ഡ്രയിനേജ് ശരിയായ രീതിയിൽ കീറിയാൽ പ്രശ്നം പരിഹരിക്കാമെന്നാണ് വീട്ടുകാർ പറയുന്നത്.വീടിനു ചുറ്റും വെള്ളം കയറിയതോടെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.പ്രശ്നം പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചതായി തഹസിൽദാർ സി.പി മണി അറിയിച്ചു