ചേമഞ്ചേരി പൂക്കാട് കലാലയം കനകജൂബിലി സാഹിത്യോത്സവത്തിന് ഹൃദ്യമായ സമാപനം

news image
Dec 10, 2023, 2:01 pm GMT+0000 payyolionline.in

കൊയിലാണ്ടി:ചേമഞ്ചേരി പൂക്കാട് കലാലയം സുവർണജൂബിലി വർഷത്തിൽ ഒരുക്കിയ ദ്വിദിന മലയാള സാഹിത്യോത്സവത്തിന് ഹൃദ്യമായ സമാപനം കുറിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ മത്സര വിജയികൾക്കുള്ള സാഹിത്യ   പുരസ്ക്കാരദാനം, ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് സാഹിത്യശില്പശാലയിൽ പങ്കെടുത്ത വിദ്യാർഥികൾക്കും പൊതുജനക്കൾക്കുമുള്ള സാക്ഷ്യപത്ര വിതരണം, സാഹിതീസല്ലാപം പ്രശ്നോത്തരി വിജയി കൾക്കുള്ള സമ്മാനദാനം എന്നിവ കൊണ്ട് സമ്പന്നമായ സമാപന സമ്മേളനം ഗുരുനാഥൻ കന്മനശ്രീധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് യു.കെ.രാഘവൻ അധ്യക്ഷത വഹിച്ചു. ഡോ.കെ.പി.ശ്രീജിത്ത് പി.വത്സല അനുസ്മരണം നടത്തി.

 

 

 

അഞ്ച് പതിറ്റാണ്ട് മുമ്പ് ആനുകാലികങ്ങളെ സമ്പന്നമാക്കിയ കഥാകാരൻ പത്മനാഭൻ പൊയിൽ ക്കാവിന് ആദരവും കേരള സർക്കാറിന്റെ ഉജ്ജ്വലബാല്യം പുരസ്ക്കാരം നേടിയ ഏഴാംക്ലാസുകാരി ചാരുനൈനിക എ.എൽന് അനുമോദനവും നൽകി. കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ജിതേഷ് എൻ.എസ്. പെരുമ്പാവൂർ  രാധാകൃഷ്ണകാര്യവിൽകേഷ് അവാർഡും പുരസ്ക്കാരവും , ഏകാങ്കനാടകരചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച അനിൽ പി.സി. പാലം ദാമു കാഞ്ഞിലശ്ശേരി കേഷ് അവാർഡും പുരസ്ക്കാരവും കഥാരചനയിൽ ഒന്നാം സ്ഥാനം നേടിയ സോമൻ ചെമ്പ്രത്ത് മലപ്പുറവും സമ്മാനങ്ങൾ  ഏറ്റുവാങ്ങി. രണ്ടാം സ്ഥാനങ്ങൾ നേടിയ ശ്രീനന്ദ വിയ്യൂർ (കവിത), വിജയകൃഷ്ണൻ തിരുവങ്ങൂർ ( കഥ ) ജിജേഷ് കോട്ടൂളി ,കണ്ണൂർ എന്നിവരും സന്നിഹിതരായി. സ്വാഗത സംഘം ചെയർമാനുംഗായകനുമായ വി.ടി മുരളി, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ , പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. പൊതു ജനങ്ങൾക്കായി സാഹിത്യ ആസ്വാദനക്ലാസ് , വിദ്യാർഥികൾക്കായി സാഹിതീ സല്ലാപ പ്രശ്നോത്തരി നയിച്ച ഡോ.ആർ.വി.എം.ദിവാകരൻ, ബിജുകാവിൽ എന്നിവർ സാഹിത്യസ്നേഹമുദ്ര ഏറ്റുവാങ്ങി. ഗ്രാമാക്ഷരിയിൽ പുസ്തക സമർപ്പണം നടത്തിയ എഴുത്തുകാർക്ക് ആദരവ് നൽകി. അനുബന്ധമായി നടന്ന കാവ്യമേള കവി സമ്മേളനം ഡോ.സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. മേലൂർ വാസുദേവൻ, സത്യചന്ദ്രൻ പൊയിൽക്കാവ്, ബിജു കെ. ആർ. പുത്തഞ്ചേരി , നവീന വിജയൻ , ജ്യോതി അനൂപ്, ബിനേഷ് ചേമഞ്ചേരി, ജോബി മാത്യൂ , വിനോദ് കാഞ്ഞിലശ്ശേരി, ശ്രുതി വൈശാഖ്, ബിന്ദു ബാബു, ഷിജിൻ ,. അനിൽ ചേമഞ്ചേരി എന്നിവർ കവിത അവതരിപ്പിച്ചു.ചടങ്ങിൽ ശിവദാസ് കാരോളി സ്വാഗതവും അഡ്വ. കെ.ടി. ശ്രീനിവാസൻ നന്ദിയും പറഞ്ഞു. കെ.ബി രാജശ്രീ, എ.സുരേഷ്, വിജയരാഘവൻ ചേലിയ ,കെ ശ്രീനിവാസൻ , കാശി പൂക്കാട്,കെ.പി. സത്യൻ സംസാരിച്ചു..

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe