കണ്ണൂർ സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി

news image
Jul 4, 2023, 2:34 pm GMT+0000 payyolionline.in

കണ്ണൂർ > കനത്ത മഴ നിലനിൽക്കുന്നതിനെ തുടർന്ന് കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും.

എന്നാൽ കണ്ണൂർ സർവകലാശാല ഐ ടി സെന്ററിലെ സിസ്റ്റം മാനേജർ, സീനിയർ പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ എന്നീ തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ സ്കിൽ ടെസ്റ്റ് മുൻ നിശ്ചയിച്ച പ്രകാരം നാളെ തന്നെ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ഐ ടി പഠനവകുപ്പിൽ വെച്ച് രാവിലെ 9 മണിക്ക് നടക്കുമെന്നും സർവകലാശാല അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe