കണ്ണൂർ-ഷോർണൂർ സ്പെഷ്യൽ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിച്ചു

news image
Jul 26, 2024, 4:50 am GMT+0000 payyolionline.in

പയ്യോളി: കണ്ണൂരിൽ നിന്ന് ഷോർണൂരിലേക്കും തിരിച്ചുമുള്ള സ്പെഷ്യൽ ട്രെയിനിനെ പയ്യോളിയിൽ സ്റ്റോപ്പ് അനുവദിച്ചതായി ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു. ആഗസ്റ്റ് ഒന്നു മുതൽ ബുദ്ധൻ വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ കണ്ണൂരിൽ നിന്ന് ഷോർണൂരിലേക്ക് പോകുന്ന 6032ആം നമ്പർ ട്രെയിൻ രാവിലെ 8. 57 ന് ഒരു മിനിറ്റ് പയ്യോളിയിൽ നിർത്തും.

ചൊവ്വ ബുദ്ധൻ വ്യാഴം വെള്ളി ദിവസങ്ങളിൽ ഷോർണൂരിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന 6031 ആം നമ്പർ ട്രെയിൻ വൈകിട്ട് 6.13ന് ജൂലായ് 31 മുതൽ ഒരു മിനിറ്റുമാണ് പയ്യോളിയിൽ നിർത്തുക. കഴിഞ്ഞ ജൂലായ് രണ്ടിനാണ് പുതിയ സ്പെഷ്യൽ ട്രെയിൻ ഓടിത്തുടങ്ങിയത്. ഒക്ടോബർ 31 വരെയാണ് റെയിൽവേ നിലവിലെ ട്രെയിൻ സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe