കട തുടങ്ങാത്തതിലുള്ള മനോവിഷമം; തിരുവനന്തപുരം കെഎസ്ആർടിസി ബസ് ടെർമിനലിൽ യുവാവ് ജീവനൊടുക്കി

news image
Jul 25, 2023, 2:39 pm GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം കെഎസ്ആർടിസി ബസ് ടെർമിനലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നാലാഞ്ചിറ സ്വദേശി ബിനു കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടകയ്ക്കെടുത്ത കടയിൽ വ്യാപാരം തുടങ്ങാനാകാത്തതിലെ മനോവിഷമം മൂലമുള്ള ആത്മഹത്യയെന്നാണ് സൂചന.

ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് ബിനു കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കെഎസ്ആർടിസിയുടെ തമ്പാനൂരിലുള്ള ബസ് ടെർമിനലിൽ താഴത്തെ നിലയിൽ ബിനു കുമാറിന് കടയുണ്ടായിരുന്നു. ഇതിനോട് ചേർന്ന് ഒരു ബേക്കറി കട തുടങ്ങാൻ തീരുമാനമുണ്ടായിരുന്നു. ഇതിന് വേണ്ടി കെടിഡിസിയുടെ കയ്യിൽ നിന്ന് മുറി വാടകക്കെടുത്തിരുന്നു.

എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം മുറിയുടെ വാടക നൽകാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ കട തുറക്കാൻ അനുവാദവും ലഭിച്ചിരുന്നില്ല. ഇതിൽ മനോവിഷമത്തിലായിരുന്നു. ഈ വിഷമം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് വ്യാപാര വ്യവസായ സമിതി അംഗങ്ങൾ പറയുന്നു. മറ്റു പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. കട തുറക്കാത്തത് കൊണ്ടുള്ള സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു.

ഇന്ന് കട തുറന്നിരുന്നു. കടയുടെ ഷട്ടർ പകുതി തുറന്ന നിലയിലായിരുന്നു. മുറിക്കുള്ളിൽ ലൈറ്റ് കണ്ടതിനെ തുടർന്ന് സെക്യൂരിറ്റി വന്ന് പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ബിനുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തമ്പാനൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe