വടകര: ‘ഓപ്പറേഷൻ തൂഫാൻ കെയർ’ പ്രഖ്യാപനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ നടക്കുന്നതിനാൽ നാളെ വടകര നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് ഗതാഗത ക്രമീകരണം.
റൂട്ട് ക്രമീകരണങ്ങൾ:
തലശ്ശേരി, നാദാപുരം, കുറ്റ്യാടി ഈ ഭാഗങ്ങളിൽ നിന്നുള്ള ബസുകളും മറ്റ് വാഹനങ്ങളും പെരുവാട്ടുംതാഴെ വഴി ദേശീയപാതയുടെ സർവീസ് റോഡിലൂടെ പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകണം.
വില്യാപ്പള്ളി, മേമുണ്ട, ആയഞ്ചേരി ഈ റൂട്ടുകളിലെ ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് അവിടെ നിന്ന് സർവീസ് നടത്തണം.
കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര ഈ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽ എത്തി അവിടെ നിന്ന് തിരികെ സർവീസ് നടത്തണം.
താഴെയങ്ങാടി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പെരുവാട്ടുംതാഴെ ഭാഗത്തേക്ക് തിരിഞ്ഞുപോകണം.
കരിമ്പനപ്പാലം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ എൻ.എച്ച്. സർവീസ് റോഡ് വഴിയോ, എടോടിയിൽ നിന്ന് പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്കോ പോകേണ്ടതാണ്.
എടോടി ജംഗ്ഷൻ മുതൽ താഴെയങ്ങാടി ജംഗ്ഷൻ വരെയും മാർക്കറ്റ് റോഡിലും ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 6 വരെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
