ഓണം വരവായ്; പുളിയഞ്ചേരിയിലെ അയ്യപ്പാരി ക്ലസ്റ്ററിൽ ചെണ്ട് മല്ലികൾ ഒരുങ്ങി കഴിഞ്ഞു

news image
Aug 17, 2023, 7:39 am GMT+0000 payyolionline.in

കൊയിലാണ്ടി: ‘ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെ നല്കി’യതു പോലെയാണ് മാരി ഗോൾഡ് എഫ്.ഐ ജി സംഘം. അത്തപ്പൂക്കളമൊരുക്കാൻ പുളിയഞ്ചേരിയിലെ അയ്യപ്പാരി ക്ലസ്റ്ററിൽ ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ചെണ്ട് മല്ലികൾ ഒരുങ്ങി കഴിഞ്ഞു. നഗരസഭ, കൃഷി ഭവൻ, ആത്മ കോഴിക്കോട് നേതൃത്വത്തിലാണ് കൃഷി തുടങ്ങിയത്. തൈകൾ കൃഷി ഭവൻ എത്തിച്ച് നല്കിയതാണ്. സംഘാംഗങ്ങൾ ആയിരം രൂപയെടുത്താണ് ചെലവ് നിർവ്വഹിച്ചത്. പരിസ്ഥിത സംരക്ഷ വേദി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ദിനീഷ് കൊയിലാണ്ടിയാണ് നേതൃത്വം നല്‍കുന്നത്.  കൃഷി ഓഫീസര്‍ ദിവ്യ   ചെടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും  സ്ഥലത്തെത്തി വേണ്ട നിർദ്ദേശങ്ങൾ നല്കി കൊണ്ടിരുന്നു. സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി. തൊട്ടടുത്ത വീട്ടിൽ നിന്ന് വെള്ളവും. നൂഷ്മമായ പരിചരണം ആവശ്യമാണ് ചെണ്ട് മല്ലി കൃഷിക്ക്.

 

 

നല്ല നീർവാഴ്ചയുള്ള സ്ഥലവുമായിരിക്കണം. ചെറിയ ശതമാനം ചെടികൾ നശിച്ചതായ സംഘം പറഞ്ഞു. രണ്ട് മാസം കൊണ്ട് വിളവെടുക്കാൻ കഴിയും. പൂക്കളായ തോടെ കാണാനും പകർത്താനും നിരവധിപേരാണ് ഇവിടെ എത്തുന്നത്. പരമ്പരാഗതമായ കൃഷിക്ക് പുറമെ ഇത്തരം പൂകൃഷികൾക്കും വലിയ സാധ്യതയുണ്ടെന്ന് വാർ സ്കൗൺസിലർ ആയ വലിയാട്ടിൽ രമേശൻ പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിൽ പൂകൃഷി നടത്താൻ നഗരസഭ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ വിളവെടുപ്പ് ശനിയാഴ്ചനടക്കം.

നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട്, അദ്ധ്യഷത വഹിക്കുന്ന ചടങ്ങിൽ സ്ഥലം എം.എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാ നിർമ്മാതാവ് രജീഷ് അയ്യപ്പൻ മുഖ്യാതിഥിയായിരിക്കും. വിളവെടുത്തതിന് ശേഷം സ്കൂൾ, കോളേജ്, കുടുംബശ്രീ എന്നിവിടങ്ങളിലാണ് വിപണനത്തിനെത്തിക്കും. ഇതിന് പുറമെ 1500 സൂര്യകാന്തി തൈകളും നഴ്സറിയിൽ വളരുന്നുണ്ട്. പൂച്ചെടികൾ കൂടാതെ പച്ചക്കറി കൃഷിയിലേക്കും സംഘം ചുവടുറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. സർക്കാറിന്റെ സാമ്പത്തിക സഹായമാണ് സംഘം പ്രതീക്ഷിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe