പേരാമ്പ്ര: മത സാമുദായിക സംഘടനകൾക്കിടയിലും മതേതര കക്ഷികൾക്കിടയിലും ഭിന്നസ്വരം പ്രകടിപ്പിക്കുന്നവരെ കരുതിയിരിക്കൽ അനിവാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഉമ്മർ പാണ്ടികശാല. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് തുടക്കം കുറിച്ച് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച നേതൃസംഗമം ‘വോട്ടൊരുക്കം 23’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡൻ്റ് ആർ.കെ മുനീർ അധ്യക്ഷനായി. മതേതര കൂട്ടായ്മ ബല പ്പെടുത്തി ഫാസിസ്റ്റ് ദുർഭരണത്തിന് അന്ത്യം കുറിക്കാനുള്ള പോരാട്ടങ്ങളിൽ ഐക്യപ്പെടലിൻ്റെ സാധ്യത ഏറെ പ്രസക്തമാണെന്നും പാണ്ടികശാല പറഞ്ഞു. മുസ് ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ.ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. കൊണ്ടോട്ടി മണ്ഡലം ലീഗ് ജന.സെക്രട്ടറി പി.കെ.സി അബ്ദുറഹിമാൻ ക്ലാസെടുത്തു. മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ് സ്വാഗതം പറഞ്ഞു. എസ്.പി കുഞ്ഞമ്മദ്, സി.പി.എ അസീസ്, എം.കെ.സി കുട്ട്യാലി, കല്ലൂർ മുഹമ്മദലി, ഒ.മമ്മു, മുനീർ കുളങ്ങര,മൂസ കോത്തമ്പ്ര, ,വി പി റിയാസുസ്സലാം,പി.ടി അഷ്റഫ് ,പുതുക്കുടി അബ്ദുറഹിമാൻ, ടി.പി മുഹമ്മദ്, സൗഫി താഴെക്കണ്ടി, ഷർമിന കോമത്ത്, വഹീദ പാറേമ്മൽ സംസാരിച്ചു.