കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും; പയ്യോളി ഐഎൻടിയുസി കൺവെൻഷൻ

news image
Jul 15, 2023, 2:25 pm GMT+0000 payyolionline.in

പയ്യോളി : കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായുള്ള പ്രക്ഷോഭ പരിപാടികൾ വിജയിപ്പിക്കാൻ വേണ്ടി എല്ലാ ഐഎൻടിയുസി തൊഴിലാളികളും ഒറ്റക്കെട്ടായി അണിചേരാൻ കൺവെൻഷൻ തീരുമാനിച്ചു. ജൂലൈ 18ന് നടക്കുന്ന ഐക്യ ട്രേഡ് യൂണിയൻറെ ജില്ലാ കൺവെൻഷനും ആഗസ്റ്റ് 2 3 തീയതികളിൽ നടക്കുന്ന മേഖലാജാഥയും വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.

ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് മനോജ് നമ്പൂരി മഠത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. കേളോത്ത് ബാബു അധ്യക്ഷത വഹിച്ചു. കാര്യാട്ട് ഗോപാലൻ മുഖ്യാതിഥിയായി. പ്രേമൻ കെ എൻ സംസാരിച്ചു. ബാബു യു എം സ്വാഗതവും മുനീർ എം കെ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe