എ വി അബ്ദുറഹിമാൻ ഹാജി കോളേജിലെ എൻഎസ്എസ് ടീം വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അവശ്യ വസ്തുക്കൾ എത്തിച്ചു

news image
Aug 4, 2024, 2:45 pm GMT+0000 payyolionline.in

വടകര: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് & സയൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തിൽ വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അവശ്യ വസ്തുക്കൾ എത്തിച്ചു . എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഫാത്തിമത് മാഷിദ, റജിന എന്നിവരുടെ നേതൃത്വത്തിൽ സമാഹരിക്കപ്പെട്ട വസ്തുക്കൾ വടകര തഹസിൽദാർ സുരേഷ് ചന്ദ്ര ബോസ് ന്റെ നിർദ്ദേശ പ്രകാരം വാണിമേലിലെ കളക്ഷൻ സെന്ററിൽ നിന്നും നേരിട്ട് പ്രദേശത്തെ ക്യാമ്പിലേക്ക് എത്തിച്ചു കൊടുത്തു.

വടകര തഹസിൽദാർ, പഞ്ചായത്ത്‌ പ്രസിഡന്റ്‌, നാട്ടുകാർ എന്നിവർ ചേർന്ന് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രജിനയിൽ നിന്നും വസ്തുക്കൾ ഏറ്റുവാങ്ങി. കോമേഴ്‌സ് വിഭാഗത്തിലെ രജീഷ്, ഫഹീമ,ഗണിത ശാസ്ത്ര വിഭാഗത്തിലെ മുഹമ്മദ്‌ ഷാ, സലഫി ബി.എഡ് കോളേജിലെ അധ്യാപകർ എന്നിവരും ഈ ഉദ്യമത്തിൽ പങ്കാളികളായി. കഴിഞ്ഞ ദിവസം വയനാട്ടിലെ ദുരിത ബാധിധർക്കും ഈ കോളേജിലെ എൻ എസ് എസ് യൂണിറ്റുകൾ സഹായം എത്തിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe