എ. കൃഷ്ണൻ നായർ സ്മാരക വായനശാലയിൽ കുട്ടികൾക്കായി ‘വായനക്കളരി’ സംഘടിപ്പിച്ചു

news image
Jun 3, 2026, 4:26 pm GMT+0000 payyolionline.in

പുറക്കാട്: പുറക്കാട് എ. കൃഷ്ണൻ നായർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ, സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം കുട്ടികൾക്കായി ‘വായനക്കളരി’ സംഘടിപ്പിച്ചു. വായനശാല ഹാളിൽ വെച്ച് നടന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ ‘സീ കേരളം ജൂനിയർ ഡ്രാമ’ ഫൈനലിസ്റ്റ് അകുൽ റാം പുറക്കാട് നിർവ്വഹിച്ചു.

കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിന്റെ ഭാഗമായി വായനക്കളരിയോടൊപ്പം നാടകക്കളരി, പെയിന്റിംഗ്, ചിത്രരചന എന്നീ ഇനങ്ങളിൽ വിവിധ മത്സരങ്ങളും അരങ്ങേറി. നിരവധി കുട്ടികളാണ് പരിപാടിയിൽ ആവേശത്തോടെ പങ്കെടുത്തത്.

വായനശാല പ്രസിഡന്റ് അഡ്വ. എൻ.കെ. അബ്ദുൾ സമദ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി കെ. പത്മനാഭൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. ആയടുത്തിൽ ഉണ്ണികൃഷ്ണൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe