എസ് എൻ ബി എം ഗവ. യു പി സ്കൂളിൽ റോബോട്ടിക്സ് പഠനത്തിൻ്റെ നൂതനാനുഭവങ്ങളുമായി ഇന്നവേറ്റേഴ്സ് എക്സ്പോ

news image
Jan 9, 2026, 6:16 am GMT+0000 payyolionline.in

പയ്യോളി: മേലടി എസ് എൻ ബി എം ഗവ യു പി സ്കൂളിൽ വാക്ക് റ്റു ലീഡ് റോബോട്ടിക് ടെക്ക് ക്വസ്റ്റ് എന്ന പ0നപദ്ധതിയുടെ ഭാഗമായി നടത്തിയ കുട്ടികളുടെ ഇന്നവേറ്റേഴ്സ് എക്സ്പോ ഏറെ ശ്രദ്ധേയമായി.
വാക്ക്റൂ ഫൗണ്ടേഷൻ, ഡയറ്റ് കോഴിക്കോട്, ഡി- ലീഡ് ഇൻ്റർനാഷനൽ എന്നിവയുടെ നേതൃത്വത്തിലാണ് സ്കൂളിൽ റോബോട്ടിക്സ് പഠന പ്രോജക്റ്റ് ആരംഭിച്ചത്. റോബോട്ടിക്സ് സാങ്കേതിക വിദ്യയുടെ നൂതനാശയങ്ങളെ ജീവിത പരിസരവുമായി ബന്ധപ്പെടുത്തുന്ന വിവിധ പ്രോജക്റ്റുകളാണ് കുട്ടികൾ തയ്യാറാക്കിയത്. ട്രെയിൻ യാത്രക്കാർക്കിടയിലെ അപകടങ്ങൾ ഒഴിവാക്കൽ, ജലത്തിൻ്റെയും വൈദ്യുതിയുടെയും ദുരുപയോഗം ഇല്ലാതാക്കൽ, ഗ്യാസ് ലീക്കേജ് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കൽ, സ്കൂളിലും ക്ലാസിലും അനുഭവപ്പെടുന്ന പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ പ്രവർത്തനാധിഷ്ഠിത പ്രോജക്റ്റുകളിലൂടെ കുട്ടികൾ അവതരിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട മികച്ച പ്രോജക്റ്റുകൾ ജില്ലാതല എക്സ്പോയിൽ അവതരിപ്പിക്കും.
വാർഡ് കൗൺസിലർ ടി.പി.നൗഷാദിൻ്റെ അദ്ധ്യക്ഷതയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഹസീസ് എക്സ്പോ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ എം.സി.പ്രമോദ്, സി.പി.അർജ്ജുൻ, ജെ.ശ്രീരാം, കെ.എസ് പ്രവീൺ കുമാർ, പി.എസ് ആരോമൽ, അമൽ എസ് രാജ്, അജയകുമാർ, പി.എം.സുനിൽകുമാർ, എൻ.സിന്ധു, ജസ്ന ശശീന്ദ്രൻ ,മണാൽ ഹാദി എന്നിവർ സംസാരിച്ചു. പി.ടി.എ.പ്രസിഡൻ്റ് സി.പ്രമോദ് ഉപഹാര വിതരണം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe