എറണാകുളത്ത് 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവം; മുഖ്യപ്രതി പിടിയിൽ

news image
Jan 23, 2023, 4:36 pm GMT+0000 payyolionline.in

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ വില്‍പ്പനക്കായി വച്ച 500കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി ജുനൈസ് പിടിയിൽ. മണ്ണാർക്കാട് സ്വദേശിയായ ജുനൈസിനെ മലപ്പുറത്ത് വെച്ചാണ് പിടികൂടിയത്. സുനാമി ഇറച്ചി റാക്കറ്റിലേക്ക് എത്താനുള്ള മുഖ്യ കണ്ണിയും ജുനൈസാണ്.

കളമശ്ശേരിയിലേക്ക് 500 കിലോ പഴകിയ ഇറച്ചി വന്നതെങ്ങനെ, ഈ ഇറച്ചി എവിടെയൊക്കെ പോയി, ഈ ശൃംഖലയിലെ മറ്റ് കണ്ണികൾ ആരൊക്കെ എന്നീ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാണ് മണ്ണാർക്കാട് സ്വദേശി ജുനൈസ്. കൈപ്പടമുകളിൽ വീട് വാടകക്ക് എടുത്ത് സുനാമി ഇറച്ചി എത്തിച്ച് വിതരണം ചെയ്ത ജുനൈസിനെ കുറിച്ച് ഒരാഴ്ചയായി പൊലീസിന് ഒരു വിവരവുമുണ്ടായിരുന്നില്ല. ആദ്യഘട്ടത്തിൽ ഫോണിൽ പ്രതികരിച്ചെങ്കിലും കേസ് എടുത്തതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe