തിക്കോടി: കൈരളി ഗ്രന്ഥശാല തിക്കോടിയുടെ മുൻ പ്രസിഡണ്ടും, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയും, കേരള സാഹിത്യ അക്കാദമി സെക്രട്ടറിയുമായിരുന്ന
എം. കുട്ടിക്കൃഷ്ണൻ മാസ്റ്ററുടെ സ്മരണാർത്ഥം കൈരളി ഗ്രന്ഥശാല തിക്കോടി നൽകുന്ന സാഹിത്യ പുരസ്കാരത്തിന് കവി ഹരി ആനന്ദ് കുമാർ അർഹനായി. അദ്ദേഹത്തിന്റെ ‘ഗസ’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.
പ്രൊഫസർ എം.എം. നാരായണൻ, ഡോ. പി.കെ. പോക്കർ, പി.കെ. പാറക്കടവ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
പതിനൊന്നായിരം രൂപയും പ്രശാന്ത് കൊറ്റ്യോട്ട്, പൊയിൽക്കാവ് രൂപകൽപ്പന ചെയ്ത ശില്പവും അടങ്ങിയ പുരസ്കാരം പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ പ്രൊഫസർ കെ. ഇ. എൻ. കുഞ്ഞമ്മദ് 2026 ഫെബ്രുവരി 1-ന് തിക്കോടി ടൗണിൽ വെച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമ്മാനിക്കും. ചടങ്ങിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
