ഊട്ടി പൈതൃക തീവണ്ടിക്ക് രണ്ട് പുതിയ എൻജിനുകൾ

news image
Oct 12, 2022, 12:42 pm GMT+0000 payyolionline.in

ഗൂഡല്ലൂർ: മേട്ടുപാളയം-കൂനൂർ-ഊട്ടി പൈതൃക തീവണ്ടിക്ക് പുതിയ രണ്ട് ഡീസൽ എൻജിനുകൾ എത്തി. 16 കോടി രൂപയിലാണ് രണ്ട് ഡീസൽ എൻജിനുകൾ തയാറാക്കിയിട്ടുള്ളത്. ട്രിച്ചിയിലെ റെയിൽവേ വർക്ക്ഷോപിൽ നിന്ന് രണ്ട് എൻജിനുകളും മേട്ടുപാളയത്തിലെത്തി. പരിശീലന ഓട്ടത്തിന്റെ ഭാഗമായി ഒരു എൻജിൻ കൂനൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. 1800, 725 എന്നിങ്ങനെ ലിറ്റർ രണ്ട് ഡീസൽ ടാങ്കുകൾ സജ്ജീകരിച്ചതാണ് പുതിയ എൻജിനുകൾ.

കൽക്കരിയിൽ ഓടിയിരുന്ന പൈതൃക തീവണ്ടിയുടെ എൻജിനുകൾ മേട്ടുപാളയം-കൂനൂർ ട്രാക്കിൽ വലിമുട്ടി പാതിവഴിയിൽ നിൽക്കുന്നത് പതിവായതോടെ ഫർണസ് ഓയിൽ ഉപയോഗിച്ചുള്ള എൻജിനുകളും ഇപ്പോൾ പ്രയോജനപ്പെടുത്തിവരുന്നുണ്ട്. ഇതിലും പരാതികൾ ഉണ്ടായതോടെയാണ് പുതിയ ഡീസൽ എൻജിനുകൾ പ്രയോജനപ്പെടുത്താൻ റയിൽവേ തീരുമാനിച്ചത്.

വിനോദ സഞ്ചാരികളുടെ ഇഷ്ടവിനോദമാണ് പൈതൃക തീവണ്ടിയെന്നറിയപ്പെടുന്ന നീലഗിരി പർവത റെയിലിലെ യാത്ര. സീസൺ സമയങ്ങളിൽ മൂന്നുമാസം മുമ്പ് ബുക്ക് ചെയ്താൽ മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളൂ. ഓൺലൈൻ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe