ഉമ്മൻചാണ്ടിയുടെ ജീവിതം പൊതു പ്രവർത്തകർ മാതൃകയാക്കണം – ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്

news image
Aug 1, 2023, 5:24 am GMT+0000 payyolionline.in

മേപ്പയ്യൂർ : ഉമ്മൻചാണ്ടിയുടെ ജീവിതം പൊതുപ്രവർത്തകൾ മാതൃകയാക്കണമെന്ന് സംസ്ക്കാര സാഹിതി ജില്ലാ ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ നിജേഷ് അരവിന്ദ് അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ പ്രയാസങ്ങൾ തന്റെ കൂടി പ്രയാസങ്ങളായിക്കണ്ട് പ്രശ്നപരിഹാരം നടത്തിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. എല്ലാവർക്കും എന്തെങ്കിലും പഠിക്കാൻ കഴിയുന്ന പാഠപുസ്തകമായിരുന്നു ഉമ്മൻ ചാണ്ടി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

മേപ്പയ്യൂരിൽ രാജീവ് ഗാന്ധി സ്റ്റഡി സെന്റർ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജനറൽ സെക്രട്ടറി ഇ. അശോകൻ അനുസ്മരണ പ്രഭാഷണം നടത്തി. സ്റ്റഡി സെന്റർ പ്രസിഡണ്ട് പറമ്പാട്ട് സുധാകരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗസ് പ്രസിഡണ്ട് കെ.പി.രാമചന്ദ്രൻ മാസ്റ്റർ, മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ, മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മുജീബ് കോമത്ത്, ഗ്രാമപഞ്ചായത്ത് അംഗം ശ്രീനിലയം വിജയൻ , ഇ.കെ.മുഹമ്മദ് ബഷീർ, പൂക്കോട്ട് ബാബുരാജ്, യു.എൻ. മോഹനൻ , സി.എം. ബാബു, റിഞ്ചു രാജ് എടവന ,ആന്തേരി ഗോപാലകൃഷ്ണൻ, എ ടി മോഹൻദാസ് , പി.കെ രാഘവൻ , സുധാകരൻ പുതുക്കുളങ്ങര, വി.ടി. സത്യനാഥൻ , ടി പി മൊയ്തീൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe