‘ഉജ്ജ്വലം 26’: തിക്കോടിയൻ സ്മാരക സ്കൂളിൽ വിജയികൾക്ക് ആദരമൊരുക്കി

news image
Jun 4, 2026, 3:47 pm GMT+0000 payyolionline.in

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഹയർ സെക്കണ്ടറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ‘ഉജ്ജ്വലം 26’ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് നിർവ്വഹിച്ചു.

വിവിധ വിഷയങ്ങളിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങി മികച്ച വിജയം കൈവരിച്ച 87 വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ പി.സി. ഷീബ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ കെ.കെ. ശോഭ, പി.ടി.എ. പ്രസിഡന്റ് സി. സുനിൽ, വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ വി. നിഷ, ഹെഡ്മിസ്ട്രസ് ഒ.കെ. ഷിഖ, പി.ടി.എ. വൈസ് പ്രസിഡന്റ് വേണു വെണ്ണാടി, കെ. യദുകൃഷ്ണ, നൂറിയ ഫാത്തിമ, എസ്. അതുൽ കൃഷ്ണ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൽ സചിത്രൻ പേരാമ്പ്ര സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ഡോ. എം.ടി. ഗീത നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe