ഇൻഡിഗോ ചെയ്തത് ഗുരുതര തെറ്റാണ്; അത് സമ്മതിക്കണം: ഇ പി ജയരാജൻ

news image
Jul 22, 2023, 1:55 pm GMT+0000 payyolionline.in

തിരുവനന്തപുരം : ഇൻഡിഗോ ചെയ്‌തത്‌ ഗുരുതര തെറ്റെന്ന് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മാപ്പ് പറയിക്കൽ ഫ്യൂഡൽ സമ്പ്രദായമാണെന്നതിനാൽ അതിന് നിർബന്ധിക്കുന്നില്ല. പക്ഷേ പറ്റിയ തെറ്റ് ഇന്റിഗോ സമ്മതിക്കണമെന്നും ഇപി ആവശ്യപ്പെട്ടു. ഇപി ജയരാജനെ ഇൻഡിഗോ വിമാനക്കമ്പനി വിലക്കിയിട്ട് ഒരു വർഷം പിന്നിട്ട വേളയിലാണ് ഇപി ജയരാജന്റെ തുറന്ന് പറച്ചിൽ.

ഇൻഡിഗോ ചെയ്തത് ഗുരുതര തെറ്റാണ്. അത് സമ്മതിക്കണം. വിമാനത്തിനുള്ളിൽ അക്രമം നടത്തിയവർക്ക് ഏർപ്പെടുത്തിയതിനേക്കാൾ കൂടുതൽ കാലം ഇൻഡിഗോ തനിക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയെന്ന് ഇപി ജയരാജൻ കുറ്റപ്പെടുത്തി.

വിമാനത്തിൽ നടന്ന അസാധാരണ പ്രതിഷേധങ്ങളുടെ പേരിലാണ് ഇ പി ജയരാജനും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇൻഡിഗോ വിലക്കേര്‍പ്പെടുത്തിയത്. മൂന്നാഴ്ച വിലക്ക് കഴിഞ്ഞെങ്കിലും ഇപി പിന്നെ ഇൻഡ‍ിഗോയിൽ കയറിയിട്ടില്ല.

അതിന് ശേഷം ട്രെയിനിലാണ് കണ്ണൂരിലേക്കുള്ള യാത്രകൾ നടത്തിയിട്ടുള്ളത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച വിലക്കും അവരെ കയ്യേറ്റം ചെയ്തെന്ന കണ്ടെത്തലിൽ ഇ പി ജയരാജന് മൂന്നാഴ്ചത്തെ വിലക്കുമായിരുന്നു ഏർപ്പെടുത്തിയിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe