ഇരട്ടക്കൊല പുനരാവിഷ്കരിക്കും; ചെന്താമരയെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​ക്കാൻ പൊലീസ്

news image
Jan 30, 2025, 6:14 am GMT+0000 payyolionline.in

പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ അ​ഞ്ചു ദി​വ​സ​ത്തി​ന​കം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ഇ​ര​ട്ട​ക്കൊ​ല പു​ന​രാ​വി​ഷ്ക​രി​ക്കാനാണ് പൊലീസ് നീക്കം. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

 

ചെ​ന്താ​മ​ര അ​ഞ്ചി​ല​ധി​കം പേ​രെ കൊ​ല്ലാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യാണ് പൊ​ലീ​സ് പറയുന്നു. ഇ​തി​ൽ അ​യാ​ളു​ടെ ഭാ​ര്യ, മ​ക​ൾ, മ​രു​മ​ക​ൻ, അ​യ​ൽ​വാ​സി​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടും. ആ​സൂ​ത്ര​ണ​ബു​ദ്ധി​യോ​ടെ​യാ​ണ് ഓ​രോ പ്ര​വ​ർ​ത്ത​ന​വും ചെ​ന്താ​മ​ര ന​ട​ത്തി​വ​ന്നത്. മ​ന്ത്ര​വാ​ദി​യെ ക​ണ്ടി​ട്ടു​ണ്ടോ എ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. ജ​യി​ലി​ൽ ജോ​ലി ചെ​യ്ത് ല​ഭി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് ചെ​ന്താ​മ​ര ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. വൈ​രു​ധ്യ​മു​ള്ള മൊ​ഴി​ക​ളാ​ണ് ചെ​ന്താ​മ​ര ന​ൽ​കു​ന്ന​തെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു.

 

ചെ​ന്താ​മ​ര​യെ പു​റ​ത്തു​വി​ട്ടാ​ൽ ത​ങ്ങ​ളെ​യെ​ല്ലാ​വ​രെ​യും കൊ​ല്ലു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. തൂ​ക്കി​ലേ​റ്റ​ണ​മെ​ന്ന് കൊ​ല്ല​പ്പെ​ട്ട സു​ധാ​ക​ര​ന്റെ മ​ക​ൾ അ​ഖി​ല പ​റ​യു​ന്നു. നി​യ​മ​ത്തി​ന്റെ പ​ഴു​ത് ഉ​പ​യോ​ഗി​ച്ച് വീ​ണ്ടും പു​റ​ത്തു​വ​ന്ന് നാ​ട്ടു​കാ​രെ വ​ക​വ​രു​ത്താ​നു​ള്ള ശ്ര​മ​ത്തി​ന് പൊ​ലീ​സ് കൂ​ട്ടു​നി​ൽ​ക്ക​രു​തെ​ന്ന് ബോ​യ​ൻ ന​ഗ​ർ സ്വ​ദേ​ശി​നി വ​സ​ന്ത പ​റ​ഞ്ഞു. ചെ​ന്താ​മ​ര ഭാ​ര്യ​യെ ര​ണ്ടി​ല​ധി​കം ത​വ​ണ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ചെ​ന്താ​മ​ര​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ര​ക്ഷ​തേ​ടി അ​യ​ൽ​വീ​ടു​ക​ളി​ലേ​ക്കാ​ണ് ഭാ​ര്യ ഓ​ടി​ര​ക്ഷ​പ്പെ​ട്ടി​രു​ന്ന​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

 

പ്ര​തി​യെ പു​റ​ത്തു​വി​ടാ​തി​രി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്നാണ് പൊ​ലീ​സ് പറയുന്നത്. വി​ചാ​ര​ണ അ​തി​വേ​ഗം ന​ട​ത്തി ശി​ക്ഷ ഉ​റ​പ്പാ​ക്കും. ഇ​നി​യും കു​റെ കാ​ര്യ​ങ്ങ​ൾ സ്ഥി​രീ​ക​രി​ക്കാ​നു​ണ്ടെന്നും പൊലീസ് പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe