തിരുവനന്തപുരം > കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ബിജെപിയിലെത്തുന്നതിൽ വിമർശിക്കുന്ന പലരും മുൻപ് ബിജെപിയുമായി ചർച്ച നടത്തിയവരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. അവർ ആരൊക്കെയാണെന്ന് ഇപ്പോൾ പറയുന്നില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഭയന്നാണ് പത്മജ ബിജെപിയിലേക്ക് പോയതെന്ന കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു സുരേന്ദ്രൻ.
പല നേതാക്കളും നാളെ ബിജെപിയിലെത്തേണ്ടവരാണ്. കോൺഗ്രസിൽ നിന്ന് സിപിഐ എമ്മിലേക്ക് പോയാൽ ആർക്കും കുഴപ്പമില്ല, ബിജെപിയിലേക്ക് ആളുകൾ വന്നാലാണ് പ്രശ്നം. ഇതാണ് കോൺഗ്രസ് നശിക്കാനുള്ള പ്രധാനകാരണം – സുരേന്ദ്രൻ പറഞ്ഞു.