2022 നവംബർ 30നു പുറത്തിറങ്ങിയതു മുതൽ അനുദിനം ഉപയോക്താക്കളുടെ എണ്ണം വർധിച്ചുകൊണ്ടിരുന്ന എഐ ചാറ്റ്ബോട് ആയ ചാറ്റ്ജിപിടിയോടുള്ള അഭിനിവേശം കുറയുന്നു. 5 ദിവസത്തിനുള്ളിൽ 10 ലക്ഷം ഉപയോക്താക്കളെ നേടിയ ചാറ്റ്ജിപിടിയിൽ ഫെബ്രുവരിയിൽ 10 കോടി അക്കൗണ്ടുകളുണ്ടായിരുന്നു. വിവിധ പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ചാറ്റ്ജിപിടി സേവനങ്ങളിൽ ജൂണിൽ ഉപയോക്താക്കളുടെ എണ്ണം 10% കുറഞ്ഞു.
വെബ്സൈറ്റിനു പുറമേ ചാറ്റ്ജിപിടിക്ക് ഐഫോണിൽ സ്വന്തം ആപ്പുമുണ്ട്. സേവനം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ചാറ്റ്ജിപിടിയുടെ ഉപയോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്. ഐഫോൺ ആപ്പിന്റെ ഡൗൺലോഡിലും കുറവുണ്ടായിട്ടുണ്ട്. മുഖ്യ എതിരാളികളായ ഗൂഗിൾ ബാർഡ്, ക്യാരക്ടർ എഐ എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.