ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ അടുത്ത മാസം മുതൽ റദ്ദാകും

news image
Sep 18, 2026, 12:02 pm GMT+0000 payyolionline.in

തിരുവനന്തപുരം: തുടർച്ചയായി ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ അടുത്ത മാസം മുതൽ റദ്ദാകും. സംസ്ഥാനത്തെ ആറുലക്ഷത്തോളം കാർഡുകളെയാണ് ഇത് ബാധിക്കുക. വിതരണ സമ്പ്രദായം പൂർണ്ണമായും കേന്ദ്രീകൃതമായി നിരീക്ഷിക്കുന്ന സ്മാർട്ട് പി.ഡി.എസ് (Smart PDS) നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

മഞ്ഞ, പിങ്ക് മുൻഗണനാ വിഭാഗങ്ങളിലെ 45,000 കാർഡുകളും (66,000 ഗുണഭോക്താക്കൾ), നീല, വെള്ള, ബ്രൗൺ വിഭാഗങ്ങളിലെ 5.6 ലക്ഷത്തിലേറെ കാർഡുകളും (15 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ) ഇതിൽ ഉൾപ്പെടുന്നു.

കാർഡുകൾ മരവിപ്പിച്ചാൽ എന്ത് ചെയ്യണം?

കാർഡുകൾ മരവിപ്പിച്ചാൽ മൂന്നു മാസത്തിനകം കാർഡിലെ മുഴുവൻ അംഗങ്ങളും ഇ-കെ.വൈ.സി (e-KYC) പൂർത്തിയാക്കണം. ഇ-കെ.വൈ.സി പൂർത്തിയാക്കുന്നതോടെ റേഷൻ വിതരണം പുനരാരംഭിക്കും.രാജ്യത്ത് ഒന്നിലധികം സംസ്ഥാനങ്ങളിൽ റേഷൻ കാർഡിൽ പേരുള്ളവരെ സ്മാർട്ട് പി.ഡി.എസ് വഴി എളുപ്പത്തിൽ കണ്ടെത്താനാകും. ഇത്തരക്കാർ മൂന്നു മാസത്തിനകം ഒരു കാർഡിൽ മാത്രം പേര് നിലനിർത്തി ഇ-കെ.വൈ.സി പൂർത്തിയാക്കേണ്ടതുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe