തുറയൂർ : തുറയൂർ ഗ്രാമ പഞ്ചായത്തിന്റെയും, തുറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് ആയുഷ്മാൻ സഭ സംഘടിപ്പിച്ചു. സഭയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ് നിർവ്വഹിച്ചു. തുറയൂർകുടംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ റബീന മറിയം സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ മാവുളളാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ രാമകൃഷ്ണൻ , ദിപിന ,സബിൻ രാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാലൻ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കുട്ടികൃഷ്ണൻ , ശ്രീകല, എച്ച്.എം സി. മെമ്പർ രാജൻ ,
ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ . പി , ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അഭ ഹെൽത്ത് കാർഡ്, ജീവിത ശൈലി രോഗങ്ങൾ, കുഷ്ഠം , ക്ഷയം, മറ്റ് പകർച്ചവ്യാധികൾ ., ആരോഗ്യ രംഗത്തെ നൂതന പദ്ധതികൾ എന്നിവയെപ്പറ്റി യോഗത്തിൽ വിശദീകരിച്ചു.
കൂടാതെ ഹെൽത്ത് ആന്റ് വെൽനസ് സെന്റെർ പാലച്ചുവട് , ഇരിങ്ങത്ത്, മെയിൻ സെന്റെർ എന്നിവിടങ്ങളിലും സഭ സംഘടിപ്പിച്ചു.