ആയഞ്ചേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു

news image
Apr 16, 2026, 3:55 am GMT+0000 payyolionline.in

ആയഞ്ചേരി : വിഷു ആഘോഷങ്ങൾക്കിടെ വടകര ആയഞ്ചേരിയിൽ പതിനാറുകാരനായ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു. ആയഞ്ചേരി കാക്കുനി തുലറ്റുന്നട സ്വദേശി ഹേമന്ദ് ബാബു (16) ആണ് മരിച്ചത്. വിഷുദിനത്തിൽ വീടിനടുത്തുള്ള അമ്പലത്തിൽ കണി ഒരുക്കിയ ശേഷം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

നീന്തൽ വശമില്ലാതിരുന്ന ഹേമന്ദ്, സുരക്ഷയ്ക്കായി തേങ്ങയുടെ തൊണ്ട് ശരീരത്തിൽ ബന്ധിച്ചാണ് കുളത്തിലിറങ്ങിയത്. എന്നാൽ കുളിക്കുന്നതിനിടെ ഇത് അഴിഞ്ഞുപോവുകയും ഹേമന്ദ് വെള്ളത്തിൽ താഴ്ന്നുപോവുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് ഹേമന്ദിനെ പുറത്തെടുക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് വടകരയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് വിദ്യാർത്ഥിയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആയഞ്ചേരി റഹ്‌മാനിയ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ് ഹേമന്ദ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe