ആനക്കൊമ്പ് കേസ്: മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ; നിയമം എല്ലാവർക്കും ഒരുപോലെയെന്ന് കോടതി

news image
Dec 6, 2022, 1:01 pm GMT+0000 payyolionline.in

കൊച്ചി: മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. സാധാരണക്കാരൻ ആണെങ്കിൽ സർക്കാർ ഇങ്ങനെ ഇളവ് നൽകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

കേസിൽ പ്രതി ആയ ശേഷമാണ് ആനക്കൊമ്പിന് ഉടമസ്ഥാവകാശം നൽകിയതെന്നും കോടതി പറഞ്ഞു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് പറഞ്ഞ കോടതി, സാധാരണക്കാരൻ ആണെങ്കിൽ ഇപ്പോൾ ജയിലിൽ ആയേനെ എന്നും കൂട്ടിച്ചേര്‍ത്തു. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹൻലാലും കോടതിയില്‍ വാദിച്ചു. ഇത് വൈൽഡ് ലൈഫ് ആക്ടിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു മോഹന്‍ലാലിന്‍റെ വാദം.

ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള പ്രോസിക്യൂഷൻ ഹർജി തള്ളിയത് ചോദ്യം ചെയ്താണ് മോഹൻലാൽ കോടതിയെ സമീപിച്ചത്.  2012 ൽ ആണ് മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളാണ് ആയിരുന്നു ആദായ നികുതി വകുപ്പ് മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്  ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe