ആഗസ്റ്റിൽ മാത്രം ഇന്ത്യയിൽ നിന്നും വാട്സ്ആപ്പ് നിരോധിച്ചത് 74 ലക്ഷം അക്കൗണ്ടുകൾ

news image
Oct 2, 2023, 10:49 am GMT+0000 payyolionline.in

ന്യൂഡൽഹി: ആഗസ്റ്റിൽ മാത്രം വാട്സ്ആപ്പ് ഇന്ത്യയിൽ നിന്ന് നിരോധിച്ചത് 74ലക്ഷം അക്കൗണ്ടുകൾ. ഇതിൽ 35ലക്ഷം അക്കൗണ്ടുകൾ ഉപയോക്താക്കളിൽ നിന്നും റിപ്പോർട്ട് വരുന്നതിനേ മുമ്പേ തന്നെ നിരോധിച്ചവയാണെന്നും വാട്സ്ആപ്പിന്‍റെ ഇന്ത്യൻ പ്രതിമാസ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

 

74,20,748 അക്കൗണ്ടുകളാണ് വാട്സ്ആപ്പ് ആഗസ്റ്റ് 1 മുതൽ 31 വരെയുള്ള കാലയളവിൽ നിരോധിച്ചത്. ഉപയോക്താക്കളിൽ നിന്നും ലഭിച്ച പരാതികളുടെ പകർപ്പും, കമ്പനി സ്വീകരിച്ച നടപടികളും വിശദാംശങ്ങളും ഉപയോക്തൃ-സുരക്ഷ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

2021ലെ ഐ.ടി നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകൾ നിരോധിച്ചിരിക്കുന്നത്. 2023 ആരംഭത്തിൽ കേന്ദ്ര സർക്കാർ ഗ്രീവൻസ് അപ്പല്ലേറ്റ് കമ്മിറ്റി സംവിധാനം ആരംഭിച്ചിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ പരാതി രജിസ്റ്റർ ചെയ്യാൻ ഉപയോക്താക്കൾക്ക് സംവിധാനമൊരുക്കുന്നതാണിത്. പ്രത്യേക പോർട്ടൽ വഴിയാണ് ഉപയോക്താക്കൾ പരാതി സമർപ്പിക്കേണ്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe