അൻസ്വരി ബിരുദം കരസ്ഥമാക്കിയ ബാവ ജീറാനിയെ ജില്ല ആമില സമിതി അനുമോദിച്ചു

news image
Jun 9, 2024, 1:16 pm GMT+0000 payyolionline.in

കൊയിലാണ്ടി : അൻസ്വരി ബിരുദം കരസ്ഥമാക്കിയ ജില്ല ആമില ജനറൽ കൺവീനർ എ.പി.എം. ബാവ ജീറാനിയെ കോഴിക്കോട് ജില്ല ആമില സമിതി അനുമോദിച്ചു . കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എസ്.വൈ.എസ് ജില്ല ഉപാധ്യക്ഷൻ സയ്യിദ് യൂസഫ് താഹ ഹൈദ്രൂസി ഉദ്ഘാടനം ചെയ്തു . ജില്ല ആമില അംഗം അബ്ദുറസാഖ് ഹാജി കരീറ്റി പറമ്പ് അധ്യക്ഷനായി . അബൂബക്കർ ഫൈസി വയനാട് പ്രാത്ഥന നിർവഹിച്ചു . ജില്ല ആമില വർക്കിംങ്ങ് കൺവീനർ അൻസാർ കൊല്ലം അനുമോദന പ്രഭാഷണം നിർവഹിച്ചു .

 

ചടങ്ങിൽ നഗരസഭ കൗൺസിലർ എ.അസീസ് ,ജംഇയ്യത്തുൽ മുഅല്ലിമീൻ കൊയിലാണ്ടി മേഖല സെക്രട്ടറി സി.പി.എ സലാം ,ആമില മേഖല റഈസ് ബഷീർ മുസ്ല്യാർ , സയ്യിദ് അൻവർ മുനഫർ സംസാരിച്ചു . സയ്യിദ് ഹാശിം ജിഫ്രി ,അബ്ദു റഹ്മാൻ ബസ്ക്രാൻ ,എ.കെ. സി മുഹമ്മദ് ,റഫീഖ് കൊയിലാണ്ടി ,ഹമീദ് ഹാജി പുതുക്കുടി ,ശെരീഫ് തമർ ,ഹാശിം തമാം , മുഹമ്മദ് കോയ ചേലിയ ,കെ.കെ.വി ഖാലിദ് നേതൃത്വം നൽകി. എ.പി.എം ബാവ ജീറാനി അൻസ്വരി നന്ദി പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe