അവശ്യ സാധനവില വർദ്ധനവ്; കൊയിലാണ്ടിയിൽ ബിജെപിയുടെ പ്രതിഷേധ പ്രകടനം

news image
Feb 17, 2024, 1:52 pm GMT+0000 payyolionline.in

കൊയിലാണ്ടി: മാവേലി സ്റ്റോറുകളിലെ അവശ്യ സാധനവില കുത്തനെ കൂട്ടിയ സർക്കാറിൻ്റെ നടപടിക്കെതിരെ ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സർക്കാർ അഴിമതിയും ധൂർത്തും മാസപ്പടിയും നടത്തി ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെക്കുകയാണെന്ന് ബി ജെ പി കോഴിക്കോട് ജില്ല ട്രഷറർ വി.കെ ജയൻ പ്രകടനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

 

ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മണ്ഡലം സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ കെ കെ വൈശാഖ്, ടി.പി പ്രീജിത്ത്, ജിതേഷ് കാപ്പാട്, വിനോദ് കാപ്പാട് , രവി വല്ലത്ത്, സജീവ് കുമാർ, രാജീവൻ ഏഴുകുടിക്കൽ, വിനിൽ രാജ്, സന്തോഷ് പയറ്റുവളപ്പിൽ, അനൂപ് സി എം , പി സുരേന്ദ്രൻ, അശോകൻ എ.കെ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe