കൊയിലാണ്ടി: കൊയിലാണ്ടിയിൽ അറസ്റ്റിലായമാവോയിസ്റ്റ് സംഘാംഗമായ അനീഷ് ബാബുവിനെ കൂടുതൽ ചോദ്യം ചെയ്യാനായി കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങും.കഴിഞ്ഞ ദിവസമാണ് അനീഷ് ബാബുവിനെ കൊയിലാണ്ടിയിൽ വെച്ച് അറസ്റ്റ് ചെയ്തത്.കൊയിലാണ്ടി സി.ഐ.പി.എം. ബിജുവാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്തതിന് ശേഷം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാത്രി വൈദ്യ പരിശേധന നടത്തി.
കോഴിക്കോട് സെഷൻ മൂന്നാം കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു, ജില്ലാ ജയിലിലെക്ക് അയച്ചു. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരായ എസ് പി . കറപ്പ് സാമി, വടകര ഡി.വൈ എസ് പി ആർ. ഹരിപ്രസാദ്, ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവരാണ് കഴിഞ്ഞ ദിവസം ഇയാളെ ചോദ്യം ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അനീഷ് ബാബുവിനെ കൊയിലാണ്ടിയിൽ നിന്ന് പിടികൂടിയത്. ആഴ്ചകളായി നിരീക്ഷണത്തിനൊടുവിലാണ് പോലീസ് പിടിയിലാവുന്നത്. ഇയാളെ കുറിച്ച് വിശദമായ വിവരങ്ങളൊന്നും പോലീസ് വെളിപ്പെടുത്താൻ തയ്യാറായില്ല. അറസ്റ്റിലായ അനീഷ് ബാബു മാധ്യമങ്ങളോട് പ്രതികരിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും സാധിച്ചില്ല. തണ്ടർബോൾട്ട്, പോലീസും ഉൾപ്പെടെ വൻ സന്നാഹത്തോടെയായിരുന്നു അനീഷ് ബാബുവിനെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുവന്നത്.