കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഗ്രാൻറ് ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ലാബിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഏ.എം സുഗതൻ മാസ്റ്റർ നിർവ്വഹിച്ചു.
വൈസ് പ്രസിഡൻ്റ് രജനി. കെ.പി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ നജീഷ് കുമാർ എൻ.വി.,ബ്ലോക്ക് മെമ്പർ കെ. അഭിനീഷ്, ജനപ്രതിനിധികളായ ടി.എം രജില,എൻ.എം ബിനിത, മെഡിക്കൽ ഓഫീസർ ഡോ. ഫിൻസി, എച്ച് ഐ മുജീബ് റഹ്മാൻ, ജെ എച്ച് ഐ ശ്രീലേഷ് തുടങ്ങിയവർ സംസാരിച്ചു. നവീകരിച്ച ലാബിൻ്റെ ഉദ്ഘാടനത്തോടുകൂടി സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ തൊട്ടടുത്തു തന്നെ മികച്ച രോഗനിർണ്ണയവും ചികിൽസയും ഉറപ്പുവരുത്താൻ കഴിയുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. നിലവിൽ കുടുംബാരോഗ്യകേന്ദ്രത്തിൽ ലഭ്യമല്ലാത്ത ടെസ്റ്റുകൾ അവിടുന്ന് തന്നെ ശേഖരിച്ച് ഉന്നതകേന്ദ്രങ്ങളിലേക്ക് അയക്കുന്നതിനുള്ള നിർണ്ണയ ഹബ് ആൻ്റ് സ്പോക്ക് കേന്ദ്രത്തിൻ്റെ ഉദ്ഘാടനവും ചടങ്ങിൽ വെച്ചു നടത്തി.