അയോദ്ധ്യാപ്രാണപ്രതിഷ്ഠാ ചടങ്ങ്; കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ മാതൃവന്ദനം ചടങ്ങ് സംഘടിപ്പിച്ചു

news image
Jan 22, 2024, 5:23 pm GMT+0000 payyolionline.in
കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ അയോദ്ധ്യാ ശ്രീരാമ പ്രാണപ്രതിഷ്ഠാചടങ്ങിനോടനുബന്ധിച്ച് മാതൃവന്ദനം ചടങ്ങ് സംഘടിപ്പിച്ചു. സുകുമാരി ചടങ്ങിന് നേതൃത്വം നൽകി.രാജലക്ഷ്മി ടീച്ചർ മാതൃവന്ദനത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.
മാതൃസമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്ക്കൂളിലെ അമ്മമാരാണ് പങ്കെടുത്തത്.
ചടങ്ങിൽ ഇംഗ്ലിഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ദിവാകരൻ മന്ദത്തിനെ ചടങ്ങിൽ അനുമോദിച്ചു. അയോദ്ധ്യാരാമ ക്ഷേത്രത്തിൻ്റെ ചരിത്രത്തെപ്പറ്റി ദിവാകരൻ മന്നത്ത് സംസാരിച്ചു. സ്ക്കൂൾ മത്സര പരിപാടിയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. പ്രാണപ്രതിഷ്ഠാചടങ്ങിൻ്റെ ലൈവ് പ്രദർശനവും ഉണ്ടായിരുന്നു.
സേവാഭാരതി സെക്രട്ടറി രജി.കെ.എം, മോഹനൻ കല്ലേരി, ഉണ്ണിക്കൃഷ്ണൻ മുത്താമ്പി , മഞ്ജുഷ സജിത്ത്, സജിത്ത് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe