പയ്യോളി: അയനിക്കാട് മമ്പറം കളരിപ്പടി ശ്രീ കരിയാറ്റിപുറത്ത് ദേവസ്ഥാനം ഉത്സവം ഏപ്രിൽ 23 മുതൽ 26 വരെ വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. നാളെ (ഏപ്രിൽ 23) വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന പന്തീരായിരം പന്തം സമർപ്പണത്തോടെ ഉത്സവ ചടങ്ങുകൾക്ക് തുടക്കമാകും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കലവറ നിറയ്ക്കൽ നടക്കും. ശനിയാഴ്ച വൈകുന്നേരം പ്രാദേശിക കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളും സുഭാഷ് പയ്യോളി, വിനു പയ്യോളി എന്നിവർ അവതരിപ്പിക്കുന്ന ‘ടു മാൻ ഷോ’യും അരങ്ങേറും.
പ്രധാന ഉത്സവ ദിനമായ ഞായറാഴ്ച (ഏപ്രിൽ 26) ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനം നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വലിയ മുത്തപ്പൻ വെള്ളാട്ട്, വൈകുന്നേരം 6:30-ന് താലപ്പൊലി എന്നിവയാണ് പ്രധാന ചടങ്ങുകൾ. തുടർന്ന് ഭഗവതി തിറ, വലിയ മുത്തപ്പൻ തിറ, ഗുളികൻ വെള്ളാട്ട് എന്നിവയും നടക്കും. രാത്രി വൈകി നടക്കുന്ന ഗുരുതി സമർപ്പണത്തോടു കൂടി ഈ വർഷത്തെ ഉത്സവത്തിന് സമാപനമാകും.
