പയ്യോളി: നഷ്ടപ്പെട്ടുപോയ പഴമയുടെ ആചാരങ്ങളെ തിരികെപ്പിടിക്കാനും യുവതലമുറയ്ക്ക് അവ പരിചയപ്പെടുത്താനുമായി കളരിപ്പടി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ‘കലിയനു കൊടുക്കൽ ഉത്സവം 2026’ നടന്നു. സ്ത്രീകളുടെയും യുവാക്കളുടെയും പങ്കാളിത്തം ചടങ്ങിലുണ്ടായി .
സ്വയം സഹായ സംഘം പ്രസിഡന്റ് പി. ടി. സത്യൻ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. കെ. സി. രാജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മോഹൻദാസ് പി. പി, ബിനൂപ് കുമാർ കാരോളി, ഹരിപ്രസാദ് കാരോളി എന്നിവർ സംസാരിച്ചു.
അയനിക്കാട് കളരിപ്പടിയിൽ ‘കലിയന് കൊടുക്കൽ: ചടങ്ങ് ശ്രദ്ധേയമായി
Jul 16, 2026, 4:06 pm GMT+0000
payyolionline.in
