അനൂപ് മേനോന്റെ അടുത്ത ചിത്രത്തിൽ നായകനായി മോഹൻലാൽ

news image
Feb 20, 2025, 7:24 am GMT+0000 payyolionline.in

 

നടനും സംവിധായകനുമായ അനൂപ് മേനോൻ്റെ അടുത്ത ചിത്രത്തിൽ നായകനായെത്തുന്നത് സൂപ്പർതാരം മോഹൻലാൽ. സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് അനൂപ് മേനോൻ തന്നെയായിരിക്കും. പ്രണയവും വിരഹവും സംഗീതവും ഇഴ ചേർന്ന റൊമാന്റിക് എൻ്റർടെയ്‌നറാകും ഈ ചിത്രം.

തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ. ടൈംലെസ് മൂവീസ് നിർമിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. അരുൺ ചന്ദ്രകുമാർ, സുജിത്ത് കെ.എസ്. എന്നിവരാണ് ടൈംലെസ് മുവീസിന്റെ പ്രതിനിധികൾ

അനൂപ് മേനോൻ തൻ്റെ കരിയറിൽ ആദ്യമായി തിരക്കഥ എഴുതിയ ചിത്രമായ പകൽ നക്ഷത്രങ്ങളിൽ നായകനായെത്തിയത് മോഹൻലാൽ ആയിരുന്നു. പിന്നീട് ഇരുപതോളം സിനിമകൾക്ക് തിരക്കഥ എഴുതി. 2022ൽ റിലീസ് ചെയ്‌ത ‘കിങ് ഫിഷ്’ ആണ് അനൂപ് മേനോൻ അവസാനമായി സംവിധാനം ചെയ്ത സിനിമ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe