അഴിയൂർ : ദേശീയപാതയിൽ വടക്കേ മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കാനും ചോമ്പാൽ ബംഗ്ലാവിൽ ക്ഷേത്രത്തിനടുത്ത് ഹൈവേയിൽ നിർമിച്ച ഡ്രെയ്‌നേജിലെ വെള്ളം പൊതുവഴിയിലേക്ക് തുറന്നു വിടുന്നതിനുമെതിരേയുള്ള പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് മുക്കാളി അടിപ്പാത ഡ്രൈനേജ് സംരക്ഷണ സമിതി നേതൃത്വത്തിൽ മുക്കാളി ടൗണിൽ സമരപ്പന്തൽ ഉയർന്നു.
സമരപ്പന്തൽ ജില്ലാ പഞ്ചായത്ത് അംഗം വി.പി. നിഷ ഉദ്‌ഘാടനം ചെയ്‌തു. ജനങ്ങൾ വർഷങ്ങളായി സഞ്ചരിക്കുന്ന അടിപ്പാത ഇല്ലാതാക്കാനുള്ള ദേശീയപാത അതോറിറ്റി നീക്കം ചെറുത്ത് തോൽപിക്കുമെന്ന് യോഗം പ്രഖ്യാപിച്ചു. ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ സംസ്ക്കാരിക സംഘടനകൾ, വ്യാപാരി സംഘടനകൾ, റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.സമിതി വൈസ് പ്രസിഡണ്ട് ,പി പി ശ്രീധരൻ. അധ്യക്ഷത വഹിച്ചു. പി.കെ. പ്രീത, എം. പ്രമോദ്, കെ.പി. ജയകുമാർ, എം.പി. ബാബു, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, എ.ടി. ശ്രീധരൻ, കെ എ സുരേന്ദ്രൻ, കെ സാവിത്രി, യു എ റഹീം,ടി സി തിലകൻ, പി കെ പ്രകാശൻ, കെ പി വിജയൻ, വി പി പ്രകാശൻ,കെ പി പ്രമോദ്, കെ പി ഗോവിന്ദൻ എന്നിവർ സംസാരിച്ചു.