അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള ; സ്വർണ്ണ വേട്ടയുമായി പയ്യോളി ടെക്നിക്കൽ ഹൈസ്കൂൾ

news image
Jan 14, 2026, 5:32 am GMT+0000 payyolionline.in

പയ്യോളി: ഇക്കഴിഞ്ഞ സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേളയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച കായിക പ്രതിഭകളെ അനുമോദിച്ചു. സ്കൂൾ ഹാളിൽ വെച്ച് നടന്ന അനുമോദന സമ്മേളനം വാർഡ് കൗൺസിലർ കെ.കെ. ബീന ഉദ്‌ഘാടനം ചെയ്തു. സ്കൂൾ സൂപ്രണ്ട് അബ്ദുൾ ഷെരീഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ വൈസ് പ്രസിഡന്റ് ഹേമചന്ദ്രൻ ആധ്യക്ഷ്യം വഹിച്ചു. വർഡ് കൗൺസിലർ കെ.ടി ഷർമിന സന്നിഹിതയായി.

സീനിയർ വിഭാഗം പെൺകുട്ടികളുടെ ഹൈജമ്പ് മത്സരത്തിലും, ലോങ്ങ് ജമ്പ് മത്സരത്തിലും മീറ്റ് റെക്കോഡോടെ സ്വർണ്ണവും, ഷോട്ട് പുട്ട് മത്സരത്തിൽ വെള്ളിമെഡലും നേടി സ്വപ്നസമാനമായ വിജയം നേടിയ പൂജ ആർ ഷനീഷിനെയും, സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ സ്വർണ്ണം നേടിയ അശ്വിൻ കെ.ടി, ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഷോട് പുട്ട് മത്സരത്തിൽ വെള്ളി മെഡൽ നേടിയ കാർത്തിക് എം.പി, ജൂനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിൽ വെള്ളി മെഡൽ നേടിയ ആദി വിഷ്ണു, സീനിയർ വിഭാഗം ആൺകുട്ടികളുടെഹൈജമ്പ് മത്സരത്തിൽ വെങ്കല മെഡൽ നേടിയ ആദിഷ് മുഹമ്മദ്എന്നിവരെ ജനപ്രതിനിധികൾ അനുമോദിച്ചു. സ്കൂളിലെ അധ്യാപകരായ സുജിത്ത്, അനിൽ എന്നിവരാണ് പരിശീലനത്തിന് നേതൃതം നല്കിയത്. എൻജിനീയറിംങ്ങ് ഇൻസ്ട്രക്ടർ ഉദയൻ , അധ്യാപകരായ ഷീജ നടുക്കണ്ടി, അനിൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ച ചടങ്ങിൽ സ്പോർട്സ് കൺവീനർ സുജിത്ത് നന്ദി പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe