കീഴരിയൂർ: വർണാഭമായ ഘോഷയാത്രയോടെ അകലാപ്പുഴയുടെ തീരത്ത് കീഴരിയൂർ ഫെസ്റ്റിന് തുടക്കം. അകലാപ്പുഴ ജിപ്സിയ ബോട്ട് സെന്ററിന് സമീപത്തെ മുഖ്യവേദിയിൽ ഗായകൻ അജയ് ഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമല അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എം.എം.രവീന്ദ്രൻ, കൊയിലാണ്ടി പൊലീസ് ഇൻസ്പെക്ടർ എം.വി.ബിജു, തെനങ്കാലിൽ ഇസ്മയിൽ, പഞ്ചായത്ത് അംഗം ഗോപാലൻ കുറ്റ്യായത്തിൽ, കെ.ടി.രാഘവൻ, ഇടത്തിൽ ശിവൻ, ടി.യു.സൈനുദ്ദീൻ, കെ.ടി.ചന്ദ്രൻ, ടി.കെ.വിജയൻ, ടി. ബാബു എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കു വേണ്ടി നടത്തിയ ചിത്രോത്സവം ചിത്രകാരൻ സി.കെ.കുമാരൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സജീവ് കീഴരിയൂർ അധ്യക്ഷത വഹിച്ചു.
ഇടത്തിൽ രാമചന്ദ്രൻ, സ്വാഗതസംഘം ചെയർമാൻ എം.എം.രവീന്ദ്രൻ, കെ.ടി.രവി, ബേബി ലാൽപുരി എന്നിവർ പ്രസംഗിച്ചു. തെരുവുഗായകൻ ബാബു ഭായ് ഒരുക്കിയ ഗാനസന്ധ്യയും ഗോൾഡൻ ഡ്രാഗൻ കരാട്ടെ അക്കാദമിയുടെ കരാട്ടെ പ്രദർശനവും ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ഇശൽ മഴയായ് ഒപ്പനയും നാട്ടു പൊലിമ കലാപരിപാടിയും അരങ്ങേറി.
ഫെസ്റ്റിൽ ഇന്ന്
കീഴരിയൂർ ഫെസ്റ്റിൽ ഇന്ന് 10 ന് ജീവിത ശൈലീ രോഗ നിർണയ ക്യാംപ്, വൈകിട്ട് 4ന് കായൽ ടൂറിസം പ്രശ്നങ്ങളും സാധ്യതകളും സെമിനാർ, 5ന് മെഗാ തിരുവാതിര, 6ന് ഐക്യകേരള കളരി സംഘത്തിന്റെ കളരിപ്പയറ്റ് പ്രദർശനം, 7.30ന് സരോവരം സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് ഒരുക്കുന്ന കലാസന്ധ്യ.