കൊയിലാണ്ടിയിൽ കോൺഗ്രസ്സ് ശശി തൊറോത്തിനെയും പി.ബാലൻമാസ്റ്ററെയും അനുസ്മരിച്ചു

news image
Oct 9, 2024, 1:14 pm GMT+0000 payyolionline.in

കൊയിലാണ്ടി: സ്ത്രീ ശാക്തീകരണ രംഗത്ത് കോൺഗ്രസ്സ് സർക്കാരുകൾ നടത്തിയ പ്രവർത്തനങ്ങൾ നിസ്തുലമാണന്ന് മുൻ കെ.പി.സി.സി. അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണവും, പെൺകുട്ടികൾക്കുള്ള സൗജന്യ വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ പദ്ധതികൾ കോൺഗ്രസ്സ് നടപ്പിലാക്കിയിട്ടുണ്ട്.
കോൺഗ്രസ്സിൻ്റെ സംഘടനാ രംഗത്തും സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ജനശ്രീ ബ്ലോക്ക് യുണിയൻ സംഘടിപ്പിച്ച ശശി തൊറോത്ത് – പി.ബാലൻമാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് ചെയർമാൻ വി.വി. സുധാകരൻ അദ്ധ്യക്ഷം വഹിച്ചു. പി.രത്നവല്ലി, അഡ്വ. കെ.വിജയൻ, രാജേഷ് കീഴരിയൂർ,അഡ്വ. എം. സതീഷ്കുമാർ,ആലിക്കോയ പുതുശ്ശേരി, മുരളി തൊറോത്ത്, ടി.പി. രാഘവൻ, സി. സുന്ദരൻ, പി.എം. അഷ്റഫ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe