തുറയൂർ: പ്രകൃതിക്ഷോഭത്താൽ ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ജനതയ്ക്ക് ഒരു കൈത്താങ്ങായി തുറയൂർ സമർപ്പണം ചാരിറ്റബിള്‍ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സ്വരൂപിച്ച തുകയായ 1, 10,500 രൂപ ബഹുമാനപ്പെട്ട സ്ഥലം എംഎല്‍എ യ്ക്ക് തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സികെ ഗിരീഷിൻ്റെ സാന്നിധ്യത്തിൽ കൈമാറി.
വാർഡ് മെമ്പർ കെടി സജിത, സമർപ്പണം ട്രസ്റ്റ് പ്രസിഡൻ്റ് പട്ടോന ചന്ദ്രൻ, സെക്രട്ടറി കെടി നിജേഷ്, ട്രഷറർ കെഎം രാജൻ,
ആര് ബാലകൃഷ്ണൻ മുതലായവർ സംസാരിച്ച ചടങ്ങിൽ തറേമ്മൽ ബാബു നന്ദി പറഞ്ഞു. ട്രസ്റ്റ് അംഗങ്ങളും പ്രദേശവാസികളും
ചടങ്ങിൽ സന്നിതരായി.