മാധ്യമപ്രവർത്തകൻ ഡി. സുദർശൻ കുമാർ അന്തരിച്ചു

news image
Sep 15, 2022, 8:28 am GMT+0000 payyolionline.in

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ഡി. സുദർശൻ കുമാർ (61) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിൽ ആയിരുന്നു അന്ത്യം. പ്രശസ്തനായ സ്പോർട്സ് ജേർണലിസ്റ്റ് ആണ്. ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയി ദീർഘകാലം പ്രവർത്തിച്ചു.

ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ സ്പോർട്സ് എഡിറ്റർ ആയിരുന്നു. റിപ്പോർട്ടർ ടിവി, ജീവൻ ടിവി, മംഗളം ടിവി എന്നിവയിലും പ്രവർത്തിച്ചു. സംസ്കാരം  ഇന്ന് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe